Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tea Shop

ചാ​യ​ക്ക​ട​യി​ല്‍ ഗു​ണ്ടാ​ ആക്ര​മ​ണം; ര​ണ്ടു മ​രണം

തി​​​​​​രു​​​​​​നെ​​​​​​ല്‍​വേ​​​​​​ലി: ത​​​​​​മി​​​​​​ഴ്‌​​​​​​നാ​​​​​​ട്ടി​​​​​​ലെ തി​​​​​​രു​​​​​​നെ​​​​​​ല്‍​വേ​​​​​​ലി​​​​​​യി​​​​​​ല്‍ ആ​​​​​​ള്‍​ക്കൂ​​​​​​ട്ട ​​​ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ല്‍ ര​​​​​​ണ്ട് പേ​​​​​​ര്‍ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു. തി​​​​​​രു​​​​​​നെല്‍​വേ​​​​​​ലി പെ​​​​​​രു​​​​​​മ്പ​​​​​​ത്ത് ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ലാ​​​​​​ണ് തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച രാ​​​​​​ത്രി ആ​​​​​​ക്ര​​​​​​മ​​​​​​ണം അ​​​​​​ര​​​​​​ങ്ങേ​​​​​​റി​​​​​​യ​​​​​​ത്.

പ്ര​​​​​​ദേ​​​​​​ശ​​​​​​വാ​​​​​​സി​​​​​​യാ​​​​​​യ ജോ​​​​​​ണ്‍ മാ​​​​​​ര്‍​ക്ക് (47), ഒ​​​​​​ഡീ​​​​​​ഷ സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​യ ശ്രീ​​​​​​നാ​​​​​​ഥ് ഗ​​​​​​ഡ്ഡ (57) എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ല്‍ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​ത്. അ​​​​​​ഞ്ച് പേ​​​​​​ര്‍ ഗു​​​​​​രു​​​​​​ത​​​​​​ര പ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​ളോ​​​​​​ടെ തി​​​​​​രു​​​​​​നെ​​​​​​ല്‍​വേ​​​​​​ലി ജി​​​​​​ല്ലാ​​​​​​ ആശുപ​​​​​​ത്രി​​​​​​യി​​​​​​​​​​​​ലാ​​​​​​ണ്.

തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച രാ​​​​​​ത്രി ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ലെ ചാ​​​​​​യ​​​​​​ക്ക​​​​​​ട​​​​​​യി​​​​​​ല്‍ ഇ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന ഇവ​​​​​​രെ മൂ​​​​​​ന്ന് ബൈ​​​​​​ക്കു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി മാ​​​​​​ര​​​​​​കാ​​​​​​യു​​​​​​ധ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി വ​​​​​​ന്ന ഒ​​​​​​ന്‍​പ​​​​​​ത് പേ​​​​​​ര​​​​​​ട​​​​​​ങ്ങു​​​​​​ന്ന സം​​​​​​ഘം ആ​​​​​​ക്ര​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നെ​​​​​​ന്ന് പോ​​​​​​ലീ​​​​​​സ് പ​​​​​​റ​​​​​​ഞ്ഞു. ജോ​​​​​​ണും ശ്രീ​​​​​​നാ​​​​​​ഥും സം​​​​​​ഭ​​​​​​വ​​​​​​സ്ഥ​​​​​​ല​​​​​​ത്തു​​​​​​ത​​​​​​ന്നെ മ​​​​​​രി​​​​​​ച്ചു. ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ര​​​​​​ണം വ്യ​​​​​​ക്ത​​​​​​മല്ലെ​​​​​​ന്ന് പോ​​​​​​ലീ​​​​​​സ് പ​​​​​​റ​​​​​​യു​​​​​​ന്നു.

Latest News

Corehub Up